ജമ്മുകശ്​മീരിൽ ബി.ജെ.പി കൗൺസിലർ തീവ്രവാദികളുടെ വെടിയേറ്റ്​ മരിച്ചു

ശ്രീനഗർ: ജമ്മുകശ്​മീരിൽ ബി.ജെ.പി കൗൺസിലർ തീവ്രവാദികളുടെ വെടിയേറ്റ്​ മരിച്ചു. ദാൽവാഷ്​ ഗ്രാമത്തിൽ വെച്ചാണ്​​ കൗൺസിലർ ഭുപീന്ദർ സിങ്ങിന്​ വെടിയേറ്റത്​. ഖാഗ്​ ബ്ലോക്ക്​ ഡെവലംപ്​മെൻറ്​ കൗൺസിൽ ചെയർമാനാണ്​ ഭുപീന്ദർ സിങ്​.

ബുധനാഴ്​ച രാത്രി 7.45ഓടെയായിരുന്നു സംഭവം. വീടിന്​ സമീപത്തുവെച്ചാണ്​ അദ്ദേഹത്തിന്​ വെടിയേറ്റതെന്ന്​ പൊലീസ്​ അറിയിച്ചു​. വധഭീഷണിയെ തുടർന്ന്​ ഭുപീന്ദറി​െൻറ സുരക്ഷക്കായി രണ്ട്​ പൊലീസുകാരെ നിയോഗിച്ചിരുന്നു. ബുധനാഴ്​ച ഇവരെ ​െപാലീസ്​ സ്​റ്റേഷനിലിറക്കി വീട്ടിലേക്കുള്ള യാത്രക്കിടെയാണ്​ ഭുപീന്ദറിന്​ വെടിയേറ്റത്​. 

Tags:    
News Summary - BJP councillor shot dead by militants outside his residence in J&K’s Budgam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.