ന്യൂഡൽഹി: ബി.ജെ.പിയെ ഹിറ്റ്ലറോട് ഉപമിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിങ്. 'തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം അടുത്തെത്തിയല്ലോ, ഇനി 'ഹിന്ദുത്വം അപകടത്തിലാണ്', 'ഹിന്ദുത്വത്തെ സംരക്ഷിക്കാൻ' എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യുക' എന്ന പ്രസ്താവനകളുമായി ബി.ജെ.പി നേതാക്കൾ രംഗത്തുവരും. ഹിറ്റ്ലറുടെ അതേ നയങ്ങളാണ് ബി.ജെ.പിയും പിന്തുടരുന്നത്. ഹിറ്റ്ലർ ജർമ്മനിയെ തകർത്തതുപോലെ ബി.ജെ.പി ഇന്ത്യയെ തകർക്കുകയാണ്' - ദിഗ്വിജയ് ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ്വിജയ് സിങ്ങിന്‍റെ ആരോപണം.
ഒക്ടോബർ 30ന് മധ്യപ്രദേശിലെ പൃഥ്വിപുർ, റൈഗാവ്, ജോബട്ട് എന്നിവിടങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലങ്ങൾ നവംബർ രണ്ടിന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.