ബി.ജെ.പിയുടെ രാജ്യസഭ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാതെ നഖ്‍വി

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി ഇതിനകം പുറത്തിറക്കിയ രണ്ട് സ്ഥാനാർഥിപ്പട്ടികകളിൽ ഇടംപിടിക്കാതെ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വിയും മുൻമന്ത്രി പ്രകാശ് ജാവ്ദേകറും.

കഴിഞ്ഞ തവണ നഖ്‍വിയെ രാജ്യസഭയിൽ എത്തിച്ച ഝാർഖണ്ഡിലെ എല്ലാ സ്ഥാനാർഥികളെയും ബി.ജെ.പി പ്രഖ്യാപിച്ചുകഴിഞ്ഞു.

അതേസമയം, യു.പിയിലെ രണ്ടു സീറ്റിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. നഖ്‍വിയെ യു.പിയിൽനിന്ന് രാജ്യസഭയിൽ എത്തിച്ചേക്കാം.

മോദി മന്ത്രിസഭയിലെ ഏക മുസ്‍ലിം മുഖമാണ് മുഖ്താർ അബ്ബാസ് നഖ്‍വി. യു.പിയിൽ 11 രാജ്യസഭ സീറ്റാണ് ഒഴിവുള്ളത്.

ഇതിൽ മൂന്നിൽ ഒഴികെ മറ്റെല്ലാ സീറ്റിലും സ്വന്തം സ്ഥാനാർഥികളെ ജയിപ്പിക്കാൻ ബി.ജെ.പിക്ക് സാധിക്കും. ഇതിൽ ആറ് സീറ്റിലേക്കും സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ധനമന്ത്രി നിർമല സീതാരാമനെ കർണാടകയിൽനിന്നും മന്ത്രി പിയൂഷ് ഗോയലിനെ മഹാരാഷ്ട്രയിൽനിന്നും രാജ്യസഭയിൽ എത്തിക്കും.

Tags:    
News Summary - BJP drops Mukhtar Abbas Naqvi, other prominent names in Rajya Sabha list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.