ന്യൂഡൽഹി: ബി.ജെ.പി കുടുംബങ്ങളിലേക്ക് അതിക്രമിച്ചു കയറുന്നതിെൻറ തെളിവാണ് മുത്തലാഖ് ബില്ലെന്ന് പി. ഡി.പി േനതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ബി.ജെ.പിയുടെ അതിക്രമിച്ചു കയറ്റം കുടുംബങ ്ങളുടെ താളം തെറ്റിക്കുന്നു. സ്ത്രീകളെയും പുരുഷൻമാരെയും സാമ്പത്തികമായി തകർക്കുന്നത് ബി.ജെ.പിക്കാരാണെന്നും മുഫ്തി പറഞ്ഞു.
വിവാഹബന്ധം തകർന്നതിെൻറ പ്രശ്നങ്ങൾ അഭിമുഖീകരിച്ചയാളാണ് താൻ. വിവാഹമോചന ശേഷം സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം സാമ്പത്തികമാണ്. നാം മുസ്ലീം സംവരണത്തെ കുറിച്ച് സംസാരിക്കുേമ്പാൾ മതവിശ്വാസത്തിെൻറ പേരിൽ ബി.ജെ.പി അത് എതിർക്കുന്നു. എന്നാൽ മുത്തലാഖ് പോലുള്ള നിയമങ്ങൾക്കായി അവർ പാർലമെൻറ് സമ്മേളനം വിളിക്കുന്നുവെന്നും മുഫ്തി കുറ്റപ്പെടുത്തി.
മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ല് ഇന്ന് സഭയിൽ ചർച്ച െചയ്യാനിരിക്കെയാണ് മെഹ്ബൂബ മുഫ്തിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.