ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മുൻ മന്ത്രി അനിൽ ശർമയെ ബി.ജെ.പി പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ കേന്ദ്രമന്ത്ര ി സുഖ് റാമിൻെറ മകനാണ് അനിൽ ശർമ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശർമ ബി.ജെ.പി വിട്ട് കോൺഗ്രസ ിൽ ചേർന്നിരുന്നു.
പാർട്ടി നയത്തിനെതിരായി പ്രവർത്തിക്കുന്നവർ ആരാണെങ്കിലും നടപടി നേരിടേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി തരുൺ ചുഘ് പറഞ്ഞു. ശർമ പാർട്ടിക്കെതിരായി നീങ്ങി, അതിനാൽ അദ്ദേഹത്തിനെതിരെ നടപടി എടുത്തുവെന്നും തരുൺ ചുഘ് കൂട്ടിച്ചേർത്തു.
അനിൽ ശർമയുടെ മകൻ ആശ്രയ് ശർമ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാണ്ടി ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. മകനെതിരെ പ്രചാരണത്തിനിറങ്ങണമെന്ന ബി.ജെ.പി ആവശ്യം നിരസിച്ച അനിൽ ശർമ ജയ റാം താക്കൂർ മന്ത്രിസഭയിൽ നിന്ന് ഒഴിവായിരുന്നു. ഒരു കൂട്ടം പ്രാദേശിക നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ബി.ജെ.പി അനിൽ ശർമയെ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.