ഹൈദരാബാദ്: ഹൈദരാബാദിലെ ലോക്സഭ സീറ്റിൽ കണ്ണുവെച്ച് ബി.ജെ.പി. ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയെ നിഷ്‍കാസിതനാക്കി ഹൈദരാബാദ് സീറ്റ് പിടിച്ചെടുക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഹൈദരാബാദുൾപ്പെടെ തെലങ്കാനയിൽ 17 ലോക്സഭ സീറ്റുകളാണുള്ളത്.
ഹൈദരാബാദിൽ ഉവൈസിയെ പരാജയപ്പെടുത്താൻ ബി.ജെ.പി തീരുമാനിച്ചുറപ്പിച്ചുവെന്ന് തെലങ്കാന ബി.ജെ.പി പ്രസിഡന്റ് ജി. കിഷൻ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ പ്രതികരമാണെന്നും ലോക്സഭ സീറ്റുകളിൽ ഭൂരിഭാഗത്തിലും വിജയം ഉറപ്പാണെന്നും കിഷൻ റെഡ്ഡി സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടിയും വോട്ട് വിഹിതം കുറഞ്ഞതായും ബി.ജെ.പിക്ക് വോട്ട് കൂടുതൽ കിട്ടിയതായും കിഷൻ റെഡ്ഡി പറഞ്ഞു.
1989 മുതൽ ഹൈദരാബാദിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ എ.ഐ.എം.ഐ.എം വിജയിച്ചുവരികയാണ്. 1984ൽ സുൽത്താൻ സലാഹുദ്ദീൻ ഉവൈസി ഹൈദരാബാദിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. 1989 മുതൽ 2004 വരെ അദ്ദേഹം ഈ മണ്ഡലം പ്രതിനിധീകരിച്ച് എ.ഐ.എം.ഐ.എം സ്ഥാനാർഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് വിജയിച്ചു. 2004 മുതൽ അസദുദ്ദീൻ ഉവൈസിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇക്കുറി ഈ സീറ്റ് പിടിച്ചെടുക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.