ലഖ്നൗ: അന്തരിച്ച മുൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംങിെൻറ സംസ്കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. കല്യാൺ സിങിെൻറ ശവപേടകത്തിൽ, ദേശീയപതാകക്ക് മുകളിലായാണ് ബി.ജെ.പി പതാക പുതച്ചിരുന്നത്. ബി.ജെ.പി സമൂഹമാധ്യമങ്ങളിൽക്കൂടി പങ്കുവച്ച ചിത്രങ്ങളാണ് വിവാദത്തിന് കാരണമായത്. വിവിധ ബി.ജെ.പി നേതാക്കൾ കല്യൺ സിങിന് അന്ത്യോപചാരം അർപ്പിക്കുന്ന ചിത്രങ്ങളിൽ രാജ്യ പതാകക്ക് മുകളിൽ ബി.ജെ.പി പതാക കാണാം. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നൂറുകണക്കിനുപേർ പ്രതിഷേധവുമായി രംഗത്തെത്തി. സ്വയം രാജ്യസ്നേഹികൾ എന്ന് പറഞ്ഞുനടക്കുന്നവർക്ക് ഇത് ചേരുമോ എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.
കല്യാണ്‍ സിങിന് ആദരാഞ്ജലി അര്പ്പിക്കുന്നതിെൻറ ചിത്രങ്ങള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിലും ത്രിവർണ പതാകക്ക് മുകളിൽ താമര പതാക കാണാം. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യന്‍ പതാക കോഡിലെ സെക്ഷന്‍ 2.2 പ്രകാരം, 'ദേശീയ പതാകയ്ക്ക് ഉയരത്തിലോ മുകളിലോ മറ്റ് പതാക ഉയര്‍ത്തരുത്; പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പൂക്കളോ മാലകളോ ചിഹ്നമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും പതാകയുടെ മുകളില്‍ സ്ഥാപിക്കരുത്'എന്നാണ് ചട്ടം.
89 വയസ്സുകാരനായ കല്യാൺ സിങ് സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹിന്ദുത്വവാദികൾ 1992ൽ ബാബരി മസ്ജിദ് തകർക്കുേമ്പാൾ കല്യാൺ സിങ്ങായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി.
കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ കല്യാൺ സിങിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഉത്തർ പ്രദേശിലെ അലിഗഢ് ജില്ലയിൽ 1932ൽ ജനിച്ച കല്യാൺ സിങ് ചെറുപ്പം മുതലേ ഹിന്ദുത്വരാഷ്ട്രീയത്തിൽ ആകൃഷ്ടനായിരുന്നു. 1967ൽ ജനസംഘിന്റെ വിലാസത്തിൽ അട്രോലിയിൽ നിയമസഭ അങ്കത്തിനിറങ്ങി വിജയിച്ചുകയറി. തുടർന്ന് പത്ത് തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച കല്യാൺ സിങ് ഒമ്പത് തവണയും വിജയമണഞ്ഞു. 1980ൽ കോൺഗ്രസിന്റെ അൻവർ ഖാന് മുന്നിൽ അടിയറവ് പറഞ്ഞെങ്കിലും 1985ൽ വീണ്ടും വിജയിച്ചു. 1984ൽ ബി.ജെ.പി ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റായ കല്യാൺ സിങ് 1989ൽ ബി.ജെ.പി നിയമസഭ കക്ഷി നേതാവുമായി.
1980 കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി സംഘ്പരിവാർ നടത്തിയ രഥയാത്രയിൽ സജീവ സാന്നിധ്യമായിരുന്നു. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള കല്യാൺ സിങ്ങിനെ ഉയർത്തിക്കാട്ടിയാണ് സവർണ പാർട്ടിയെന്ന പ്രതിഛായ ബി.ജെ.പി മറികടന്നത്. രഥയാത്രയാലും അതിനെത്തുടർന്നുള്ള വർഗീയ കലാപങ്ങളാലും ബി.ജെ.പി അധികാരത്തിലേക്കുള്ള വഴികൾ വെട്ടിയപ്പോൾ അമരക്കാരിലൊരാളായി കല്യാൺ സിങ്ങും ഉണ്ടായിരുന്നു. 1991ൽ ജൂണിലാണ് കല്യാൺ സിങ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. എന്നാൽ 1992 ഡിസംബർ ആറിന് ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ കല്യാൺ സിങ് മുഖ്യമന്ത്രി പദം ഒഴിഞ്ഞു. ഉത്തർപ്രദേശ് സർക്കാറിനെ കേന്ദ്ര സർക്കാർ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. മസ്ജിദ് തകർക്കാനുള്ള എല്ലാ ഒത്താശയും നൽകിയത് മുഖ്യമന്ത്രിയായ കല്യാൺ സിങ്ങാണെന്ന ആക്ഷേപം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.