ഇന്ദോർ: പാർട്ടി പരിപാടിക്കിടെ കുതിരയുടെ പുറത്ത് ബി.ജെ.പിയുടെ പതാക വരച്ച സംഭവത്തിൽ മനേക ഗാന്ധി എം.പിയുടെ സന്നദ്ധ സംഘടന ഇന്ദോർ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച ബി.ജെ.പി നടത്തിയ ജൻ ആശിർവാദ് യാത്രയിലാണ് സംഭവം.
കേന്ദ്രത്തിലെ പുതിയ മന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനായി 22 സംസ്ഥാനങ്ങളിലായാണ് യാത്ര. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ലക്ഷ്യമിട്ടാണ് പുതിയ പ്രചാരണം. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു ഇന്ദേറിലെ പരിപാടിയിൽ പങ്കെടുത്തത്. മുൻ മുനിസിപ്പൽ കൗൺസിലർ രാംദാസ് ഗാർഗാണ് കുതിരയെ വാടകക്ക് എടുത്തത്.
ഓറഞ്ച്, പച്ച നിറങ്ങൾ പൂശിയതിന് പുറമെ പാർട്ടി ചിഹ്നമായ താമരയും കുതിരയുടെ മേൽ പതിച്ചു. ശരീരത്തിൽ ലംബമായി പാർട്ടിയുടെ പേരും എഴുതിയിരുന്നു. ബി.ജെ.പി സ്കാർഫും കഴുത്തിൽ കെട്ടി.
പീപ്പിൾ ഫോർ ആനിമൽസാണ് ഇന്ദോർ സന്യോഗീതഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിഷയം തെരഞ്ഞെടുപ്പ് കമീഷനിൽ റിപ്പോർട്ട് ചെയ്യാനാണ് സംഘടനയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.