ന്യൂഡൽഹി: പ്രതിരോധമന്ത്രി നിർമല സീതാരാമെൻറ വ്യാജ ഒപ്പിട്ട് റിയൽഎസ്റ്റേറ്റുകാരിൽ നിന്നും പണം തട്ടിയ ബ ി.ജെ.പി ജനറൽ സെക്രട്ടറി പി. മുരളീധര റാവുവിനെതിരെ കേസ്. വ്യാജ വാഗ്ദാനങ്ങൾ നൽകി വ്യവസായിയിൽ നിന്നും 2.17 കോടി രൂപ ത ട്ടിയെടുത്തുവെന്നാണ് പരാതി. പരാതിയിൽ മുരളീധര റാവു ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ ഹൈദരാബാദ് പൊലീസ് ക്രിമിന ൽ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ഫാർമ എക്സൈൽ എന്ന സ്ഥാപനത്തിെൻറ ചെയർമാനായി നിയമിക്കുമെന്ന് വാഗ്ദാനം നൽകി ഹൈദരാബാദ് സ്വദേശിയായ മഹിപാൽ റെഡ്ഢിയിൽ നിന്നും സംഘം രണ്ടരകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഭാര്യ പാർവണ റെഡ്ഢി നൽകിയ പരാതിയിൽ പറയുന്നു. ഇത് വിശ്വസിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഒപ്പിട്ട ഓഫർ ലെറ്റർ മുരളീധർ റാവു കൈമാറിയതായും പാർവണ പറയുന്നു. എന്നാൽ പ്രതിരോധമന്ത്രിയുടെ ഒപ്പ് ഉൾപ്പെടെയുള്ള ഓഫർ ലെറ്ററും പദവി വാഗ്ദാനവുമെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിയുകയായിരുന്നു.
പാർവണ റെഡ്ഢിയുടെ പരാതിയിൽ ഐ.പി.സി വകുപ്പ് പ്രകാരം വ്യാജ ഒപ്പിടൽ, വിശ്വാസ വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഒമ്പത് പ്രതികൾക്കുമെതിരെ സരുർനഗർ പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തത്,
അതേസമയം, അത്തരമൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആരോപണങ്ങൾ വ്യാജമാണെന്നുമാണ് റാവു പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.