ഡൽഹി : മാധ്യമപ്രവർത്തകർക്കും പൊതു പ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത ബി.ജെ.പി സർക്കാർ നടപടി ജനാധിപത്യത്തിെൻറ അന്തസ്സ് കെടുത്തുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധി. കേസുകളിലൂടെ പൊതുപ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ഭീക്ഷണിപ്പെടുത്തുന്ന പ്രവണത അപകടകരമാണ്. ജനാധിപത്യത്തെ ബഹുമാനിക്കുക എന്നത് സർക്കാറിെൻറ പ്രത്യേക അവകാശമല്ല, ഉത്തരവാദിത്തമാണ്. ഭയത്തിെൻറ അന്തരീക്ഷം ജനാധിപത്യത്തിന് വിഷം പോലെയാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
ഡൽഹിയിൽ കർഷകറാലിയിൽ നടന്ന ആക്രമണത്തെ തുടർന്ന് ശശി തരൂർ എം.പിക്കും ആറു മാധ്യമപ്രവർത്തകർക്കും എതിര എഫ്.ഐ.ആർ ചുമത്തിയതിനെ പരാമർശിച്ചാണ് പ്രിയങ്കയുടെ ട്വീറ്റ്. തരൂരിനുപുറമെ മൃണാൾ പാണ്ഡെ, രാജ്ദീപ് സർദേശായി, വിനോദ് ജോസ്, സഫർ ആഘ, പരേഷ് നാഥ് എന്നിവർക്കെതിരെയാണ് ഗുരുഗ്രാം പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.