ഗാന്ധിനഗർ: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ ബി.ജെ.പി തരംഗം. ഹിമാചൽപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 150ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. കോൺഗ്രസ് 18 സീറ്റുകളിൽ ഒതുങ്ങി.
അരയും തലയും മുറുക്കി ഗുജറാത്തിൽ അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് നേട്ടം കൊയ്തു. ഏഴ് സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മുന്നേറുന്നത്. 11 ശതമാനം വോട്ട് പിടിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ടുവിഹിതം കുറക്കാനും ആപിന്റെ വരവ് കാരണമായി.
എന്നാൽ, ഗുജറാത്തിൽ നിന്നും തീർത്തും വിഭിന്നമാണ് ഹിമാചൽപ്രദേശിലെ സ്ഥിതി. ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചലിൽ നടക്കുന്നത്. 33 സീറ്റു നേടി ഇരു പാർട്ടികളും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. ഹിമാചലിൽ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് സ്വതന്ത്രരായിരിക്കും.
ഗുജറാത്തിൽ 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 99ഉം കോൺഗ്രസ് 77ഉം ഭാരതീയ ട്രൈബൽ പാർട്ടി രണ്ടും സ്വതന്ത്രർ മൂന്നും എൻ.സി.പി ഒരു സീറ്റിലുമാണ് നേടിയത്. ഹിമാചൽ പ്രദേശിൽ 2017ൽ ബി.ജെ.പി 44ഉം കോൺഗ്രസ് 21ഉം സ്വതന്ത്രർ രണ്ടും സി.പി.എം ഒരു സീറ്റിലുമാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.