മതവും രാഷ്ട്രീയവും ജനം കൂട്ടിയോജിപ്പിക്കാത്തതിനാൽ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ശ്വാസം മുട്ടുന്നു -സ്റ്റാലിൻ

ചെന്നൈ: ജനം മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിയോജിപ്പിക്കാത്തതിനാൽ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ശ്വാസം മുട്ടുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ അധ്യക്ഷനായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സ്റ്റാലിൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ബി.ജെ.പിക്ക് ഉയർത്തിക്കാട്ടാൻ സ്വന്തമായി വിജയങ്ങളില്ലാത്തതിനാലാണ് ഡി.എം.കെയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ബി.ജെ.പി എത്രവേണമെങ്കിലും തരം താഴും. അവർക്ക് പറയാൻ സ്വന്തമായി വിജയങ്ങളില്ല, അതുകൊണ്ടാണ് അവർ ഞങ്ങളെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നത്.'-സ്റ്റാലിൻ പറഞ്ഞു. ജനങ്ങൾ മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിയോജിപ്പിക്കാത്തതുകൊണ്ട് തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അണികളോട് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ നിർദേശിച്ച സ്റ്റാലിൻ, പുതുച്ചേരിയിലേയും തമിഴ്നാട്ടിലേയും മുഴുവൻ സീറ്റുകളിലും വിജയം നേടാൻ ബൂത്ത് തല കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കണമെന്നും അഭ്യർഥിച്ചു.

Tags:    
News Summary - BJP is breathless in Tamil Nadu as the state’s people do not confuse religion with politics -M K Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.