ബംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ബി.ജെ.പി ഉയർന്ന ജാതിക്കാരുടേയും സമ്പന്നരുടേയും പാർട്ടിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടേയും താഴ്ന്ന ജാതിക്കാരുടേയും കാര്യത്തിൽ ബി.ജെ.പിക്ക് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് കുറിച്ച് സംസാരിക്കുന്നതിന് പകരം ലൗജിഹാദിനെ കുറിച്ച് പറയാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കട്ടീലിന് താൽപര്യം. ഹിന്ദുത്വരാഷ്ട്രീയത്തിനായി നിലകൊള്ളുന്ന ബി.ജെ.പി രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ടത് വൈകാരികമായ കാര്യങ്ങൾ കൊണ്ടാണ് ഇക്കുറി അത് ഉണ്ടാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
135 വർഷത്തെ ചരിത്രമുള്ള പാർട്ടിയാണ് കോൺഗ്രസ്. ബി.ജെ.പിക്കും ജെ.ഡി.എസിനും ഭരണഘടനയെ ബഹുമാനമില്ല. കോൺഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന പാർട്ടിയാണ് . കോൺഗ്രസിന് മാത്രമേ എല്ലാ മതങ്ങളേയും ജാതികളേയും ഒരുപോലെ കാണാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.