ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പി ഗണ്യമായ രാഷ്ട്രീയ ശക്തിയാണെങ്കിലും ഏറ്റവും ശക്തയായ നേതാവ് മമത ബാനർജിയാണെന്നും മികച്ച വിജയംതന്നെ അവർ കൈവരിക്കുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എത്ര ശ്രമിച്ചാലും ബി.ജെ.പിക്ക് നൂറിലേറെ സീറ്റുകൾ നേടാനാവില്ല. ആദ്യ നാല് ഘട്ടങ്ങളിൽ കനത്ത പോരാട്ടമായിരുന്നു.
തൃണമൂൽ ശക്തി കേന്ദ്രങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. യുക്തിരഹിതമായി തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ നിശ്ചയിച്ചത് ബി.ജെ.പിക്ക് സഹായകരമായിട്ടുണ്ട്. ഒരേ ജില്ലയിൽ മൂന്ന് ഘട്ടങ്ങളിലായി വോട്ടിങ് നടക്കുന്ന വിചിത്ര െഷഡ്യൂൾ ഇന്നേവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ മോദി ജനപ്രിയനാണെന്നും കൂടുതൽ സീറ്റുകളിൽ സ്വാധീനമുറപ്പിക്കുെന്നന്നുമുള്ള പ്രശാന്ത് കിഷോറിെൻറ പ്രസ്താവന ഏതാനും ദിവസം മുമ്പ് ബി.ജെ.പി വൃത്തങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.