19 ഫേസ്ബുക് അക്കൗണ്ടുകൾ, സ്വന്തം നേതാക്കൾക്കെതിരെ അപവാദപ്രചാരണം; ബി.ജെ.പി ഐ.ടി സെൽ അംഗം അറസ്റ്റിൽ

അഹമ്മദാബാദ്: സ്വന്തം നേതാക്കൾക്കെതിരെ അപവാദപ്രചാരണം നടത്തിയ ബി.ജെ.പി ഐ.ടി സെൽ അംഗം അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. നിതേഷ് വനാനി എന്നയാളാണ് അറസ്റ്റിലായത്.

ബിജെപിയുടെ സൂറത്ത് യൂണിറ്റ് അധ്യക്ഷനെതിരെയും മറ്റു നേതാക്കൾക്കെതിരെയും ഇയാൾ നിരന്തരം അപവാദ പ്രചരണം നടത്തിയെന്നാണ് കേസ്. 19 ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു അപവാദപ്രചരണം. ഇതിൽ 12 അക്കൗണ്ടുകളും നിതേഷ് തന്നെ നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബിരുദധാരിയായ നിതേഷ് ബി.ജെ.പി ഐ.ടി സെല്ലിന്റെ സജീവ പ്രവർത്തകനായിരുന്നു. പ്രാദേശിക പ്രശ്നങ്ങളാണ് സ്വന്തം നേതാക്കൾക്കെതിരെ ഇയാൾ തിരിയാൻ കാരണമായതെന്നാണ് കരുതുന്നത്. അറസ്റ്റിലായ നിതേഷ് പൊലീസ് കസ്റ്റഡിയിലാണുള്ളത്.

Tags:    
News Summary - BJP IT cell worker held for ‘objectionable’ posts against party leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.