ജാർഖണ്ഡിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യമില്ല

ന്യൂഡൽഹി: ജാർഖണ്ഡ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യമുണ്ടാവില്ലെന്ന്​ സൂചന. ഡിസംബറിൽ നടക്കുന്ന ത െരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റക്ക്​ മൽസരിക്കുമെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ.

ജെ.ഡി.യുവിന്​ ജാർഖണ്ഡിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കില്ല. ബി.ജെ.പിക്ക്​ പരമാവധി സീറ്റുകളിൽ വിജയിക്കുകയാണ്​ ലക്ഷ്യം. 65 സീറ്റുകളെങ്കിലും ജാർഖണ്ഡിൽ പിടിക്കുകയാണ്​ പാർട്ടിയുടെ ലക്ഷ്യമെന്ന്​ ബി.ജെ.പി നേതാവ്​ പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന്​ തെരഞ്ഞെടുപ്പുകളിലും ഒരു പാർട്ടിക്കും ജാർഖണ്ഡിൽ കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന്​ ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല.

Tags:    
News Summary - BJP, JD(U) may not tie up for Jharkhand assembly-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.