ഇഷ്​ടക്കാർക്കും അനിഷ്​ടക്കാർക്കും ബി.ജെ.പി നൽകുന്ന ‘സമ്മാനങ്ങൾ’ തുറന്നുകാണിച്ച്​ കോൺഗ്രസ്​

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ​ഗൊഗോയി രാജ്യസഭയിലേക്ക്​ നോമിനേറ്റ്​ ചെയ്യപ്പെട്ട തിനു പിന്നാലെ പരിഹാസവുമായുള്ള കോൺഗ്രസി​​െൻറ ട്വീറ്റുകൾ ശ്രദ്ധേയമാകുന്നു​. ‘ബി.ജെ.പി കാ റി​ട്ടേൺ ഗിഫ്​റ്റ്’​ എന്ന ഹാഷ്​ടാഗോടെയാണ്​ ​ട്വീറ്റുകൾ പോസ്​റ്റ്​ ചെയ്​തത്​.

ഓപ്പറേഷൻ കമല, റഫാൽ ഇടപാട്​, കശ്​മീർ വിഭജനം എന്ന ീ വിധികൾക്കുള്ള സമ്മാനമാണ്​​ രഞ്​ജൻ ഗൊഗോയിയു​െട രാജ്യസഭ സീറ്റ്​ എന്നാണ്​​ കോൺഗ്രസി​​െൻറ പരിഹാസം​.

മു ൻ സി.എ.ജി വിനോദ്​ റായിക്ക്​ ബി.സി.സി.ഐ ചീഫ്​ സ്ഥാനവും പദ്​മഭൂഷണും നൽകിയത്​ യു.പി.എ സർക്കാരിനെതിരായ 2G അഴിമതി കണ്ടെത്തിയതിനാണ്​. മാധ്യമ പ്രവർത്തകൻ അർണബ്​ ഗോ സ്വാമിക്ക്​ നെഹ്​റു മെമ്മോറിയൽ മ്യൂസിയം ആൻഡ്​ ലൈബ്രറി അംഗത്വം നൽകിയത്​ ‘സത്യസന്ധവും ധീരതയാർന്നതുമായ’ റിപ്പോർട്ടിങിനുള്ള ഉപഹാരമാണെന്നും കോൺഗ്രസ്​ പരിഹസിക്കുന്നു.

മുൻ ചീഫ്​ ജസ്​റ്റിസ്​ പി. സദാശിവത്തിന്​ കേരള ഗവർണർ സ്ഥാനം നൽകിയത്​ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അമിത്​ ഷാ​െക്കതിരെയുള്ള എഫ്​.ഐ.ആർ തള്ളിയതിനാണെന്നും കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു. ഇതോടെ ബി.ജെ.പിക്ക്​ അനുഗുണമായ കാര്യങ്ങൾ ചെയ്​ത്​ നേട്ടങ്ങൾ കരസ്ഥമാക്കിയ കൂടുതൽ പേരുകളുമായി കോൺഗ്രസ്​ പ്രവർത്തകരും ട്വിറ്റർ കാമ്പയിനിങ്​ ആരംഭിച്ചു​.

‘ബി.ജെ.പി കാ റി​ട്ടേൺ ഗിഫ്​റ്റ്’​ എന്ന ഹാഷ്​ടാഗിൽ അനിഷ്​ടകരമായ പ്രവർത്തികൾ ചെയ്​തവർക്ക്​ ബി.ജെ.പി നൽകിയ ‘ഉപഹാര’ങ്ങളും കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു. ജസ്​റ്റിസ്​ ലോയ, ജസ്​റ്റിസ്​ മുരളീധർ, റിസർവ്വ്​ ബാങ്ക്​ മുൻ ഗവർണമാരായ രഘുറാം രാജൻ, ഉർജിത്​ പ​ട്ടേൽ, സി.ബി.ഐ മുൻ ഡയറക്​ടർ അലോക്​ വർമ എന്നിവർക്ക്​ സംഭവിച്ച നഷ്​ടങ്ങളും അതി​​െൻറ കാരണങ്ങളും ഉൾപ്പെടുത്തിയാണ്​ ട്വീറ്റ്​​.

Tags:    
News Summary - bjp ka return gift congress twitter campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.