അഹമ്മദാബാദ്: പ്രവചനങ്ങളും സർവ്വേകളും ശരിവെച്ച് ഗുജറാത്തിൽ തുടർച്ചയായി ആറാം തവണയും ബി.ജെ.പി ഭരണം നിലനിർത്തി. അതോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹിമാചലിൽ കോൺഗ്രസിനെ താഴെയിറക്കി ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തി. ജി.എസ്.ടിയുടേയും നോട്ട് അസാധുവാക്കലിേൻറയും വിലയിരുത്തലാവുമെന്ന് കരുതിയ നിർണായക തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയപ്പോൾ ഹിമാചലിൽ കോൺഗ്രസിനെ നിഷ്പ്രഭമാക്കി കാവി പാർടി അധികാരം തിരിച്ചു പിടിച്ചു. ഇതോടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ ഒറ്റക്കും നാലിടത്ത് മുന്നണിയായും ബി.ജെ.പി ഭരണത്തിന് കീഴിലായി.
ഏറ്റവും ഒടുവിൽ റിപോർട്ട് ലഭിക്കുേമ്പാൾ 182 അംഗ ഗുജറാത്ത് നിയമ സഭയിൽ ബി.ജെ.പി 99 സീറ്റ് നേടി. അതേസമയം, രാഹുലിെൻറ നേതൃത്വത്തിൽ കോൺഗ്രസ് ഗുജറാത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 80 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 2012ൽ കോൺഗ്രസിന് 61 സീറ്റാണ് ലഭിച്ചിരുന്നത്. പാട്ടീദാർ സമുദായത്തിേൻറയും ഭരണ വിരുദ്ധ വികാരത്തിേൻറയും ആനുകൂല്യം കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. 1985നു ശേഷം കോൺഗ്രസിന് ഗുജറാത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന സീറ്റുകളാണ് ഇത്തവണത്തേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാവിസഖ്യം കഠിനമായി ശ്രമിച്ചിട്ടും കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലിനിർത്താൻ ബി.ജെ.പിക്കായില്ല. 2012ൽ 115 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ 150 സീറ്റ് നേടുമെന്ന ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനത്തിന് അടുത്തെത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല. പാർടിയും മോദിയും കാടടച്ച പ്രചരണമാണ് ഇക്കുറി നടത്തിയത്. 31റാലികളാണ് ഗുജറാത്തിൽ പ്രധാനമന്ത്രി നടത്തിയത്. അതേസമയം, സ്വന്തം സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിൽ നിലനിർത്താനായത് മോദിയുടെ വിജയം തന്നെയാണ്. സംസ്ഥാന സർക്കാരിെൻറ നേട്ടങ്ങളേക്കാളുപരി ഗുജറാത്തിെൻറ അഭിമാനം, ഗുജറാത്തി 'അസ്മിത' സംരക്ഷിക്കണമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് ഫലം ചെയ്തു എന്നു വേണം കരുതാൻ.
അതേസമയം, ദലിത് നേതാവും ബി.ജെ.പി വിരുദ്ധനുമായ മേവാനിയുടെ വിജയം ഗുജ്റാത്തിൽ സംഘ്പരിവാറിനേറ്റ തിരിച്ചടിയാണ്. സൗരാഷ്ട്ര മേഖലയിലെ കോൺഗ്രസിെൻറ മുന്നേറ്റവും ബി.ജെ.പിയെ തളർത്തുന്നതാണ്. പാട്ടീദാർ സമുദായത്തിെൻറ സർക്കാർ വിരുദ്ധ നിലപാട് ഇവിടെ കോണഗ്രസിന് തുണയാവുകയായിരുന്നു.
ഹിമാചലിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിനെ തറപറ്റിച്ചത്. അഴിമതിയും സി.ബി.െഎ കേസുകളുമാണ് ബി.ജെ.പി ഇവിടെ പ്രചരണായുധമാക്കിയത്. കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി വീരഭദ്ര സിങിനും കുടുംബത്തിനുമെതിരായ അഴിമതി കേസുകൾ ഏറെ ചർച്ചചെയ്യപ്പെട്ടു. വീരഭദ്ര സിങിനെ ജാമ്യത്തിലിറങ്ങിയ സ്ഥാനാർഥിയെന്നാണ് മോദി വിശേഷിപ്പിച്ചത്. അതേസമയം, കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേം കുമാർ ധുമൽ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. 68 അംഗ നിയമസഭയിൽ ബി.ജെ.പി 40ലേറെ സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.