ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവിരുദ്ധൻ ആണെന്ന് ബി.ജെ.പി േദശീയ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ള നേതാവുമായ അരുൺ സിങ്. മെസൂരു ജില്ലയിെല നഞ്ചൻഗുഢ് താലൂക്കിൽ ക്ഷേത്രം പൊളിച്ചതിനെതിരെ സിദ്ധരാമയ്യ രംഗത്തുവന്നതാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്. മൈസൂരുവിലെ 800 വർഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി വിധിയെത്തുടർന്ന് കർണാടകയിലെ ബി.ജെ.പി സർക്കാർ പൊളിക്കുകയായിരുന്നു.
സിദ്ധരാമയ്യയെ ഹിന്ദു വിരുദ്ധൻ എന്നാണ് അരുൺ സിങ് വിശേഷിപ്പിച്ചത്. കോൺഗ്രസ് നേതാക്കൾ മുസ്ലിം പള്ളിയെക്കുറിച്ച് മാത്രമേ സംസാരിക്കൂ. ക്ഷേത്രത്തിന്റെ പേരിൽ സിദ്ധരാമയ്യ കാണിക്കുന്ന സങ്കടം വിലപ്പോവില്ല. അമ്പലം പൊളിച്ചിടത്ത് പുതിയ മനോഹരമായ അമ്പലം പണിയും. ബി.ജെ.പിക്ക് ദൈവങ്ങളോട് പ്രത്യേക സ്നേഹമുണ്ട്. അയോധ്യയിൽ അമ്പലം പണിഞ്ഞത് അതിന് തെളിവാണ് -അരുൺ സിങ് പറഞ്ഞു.
ക്ഷേത്രം പൊളിച്ചതിനെതിരെ ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെ് ക്ഷേത്രം പൊളിച്ചതെന്ന് ഹിന്ദുമഹാസഭ നേതാവ് ധർമേന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.