ന്യൂഡൽഹി: ഒരിക്കൽ പരാമർശിച്ച ഹരജി അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ചിട്ടും വീണ്ടും പരാമർശിച്ചതിന് ബി.ജെ.പി നേതാവ് അശ്വിനികുമാർ ഉപാധ്യായയെ സുപ്രീംകോടതി വിമർശിച്ചു.
പിൻവലിച്ച 2000 രൂപ നോട്ടുകൾ തിരിച്ചെടുക്കാൻ തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന ഹരജിയാണ് ഒരാഴ്ചക്കിടെ രണ്ടു തവണ പരാമർശിച്ചത്. ഈ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ഉപാധ്യായ സുപ്രീംകോടതിയിലെത്തിയത്.
ഈ ഹരജി അവധി കഴിഞ്ഞ് സുപ്രീംകോടതി തുറന്ന ശേഷം പരാമർശിക്കാനായിരുന്നു താങ്കളോട് പറഞ്ഞിരുന്നതെന്ന് ജസ്റ്റിസ് രാജേഷ് ബിൻദൽ അശ്വിനി കുമാറിനെ ഓർമിപ്പിച്ചു. പിന്നെങ്ങനെയാണ് വീണ്ടും ഇത് പരാമർശിച്ചതെന്ന് ബെഞ്ച് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.