കൊൽക്കത്ത: ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററിൽ പങ്കുവെച്ചെന്ന് ആേരാപിച്ച് ബംഗാളി നടിക്കെതിരെ ബി.ജെ.പി നേതാവിന്‍റെ പരാതി. മുതിർന്ന ബി.ജെ.പി നേതാവും മുൻ മേഘാലയ ഗവർണറുമായ തഥാഗത റോയിയാണ് സയോനി ഘോഷിനെതിരെ പരാതി നൽകിയത്.
സെക്ഷൻ 295എ പ്രകാരം താങ്കൾ കുറ്റം ചെയ്തു. അതിന്‍റെ പ്രത്യാഘാതം അനുഭവിക്കാൻ തയാറാകൂവെന്നായിരുന്നു റോയ്യുടെ ട്വീറ്റ്. സംഭവത്തിൽ േറായ്യെ കൂടാതെ ബംഗളൂരു സ്വദേശിയും ഘോഷിനെതിരെ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, വിവാദമായ മീം താൻ പോസ്റ്റ് ചെയ്തതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും ഘോഷ് പറഞ്ഞു.
2015 ലേതാണ് ട്വീറ്റ്. അത് അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്. 2010 മുതൽ താൻ ട്വിറ്റർ ഉപയോഗിച്ചിരുന്നു. പിന്നീട് അത് കൈകാര്യം ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ല. 2017ലാണ് താൻ ട്വിറ്ററിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അനാവശ്യമായി ശ്രദ്ധയിൽപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അത് തിരിച്ചെടുക്കാൻ ശ്രമം തുടരുകയാണ്. മീം താൻ പോസ്റ്റ് ചെയ്തത് അല്ലെന്നും നടി ട്വീറ്റ് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.