ബി.ജെ.പി കിസാൻ മോർച്ച നേതാവ്​ റോഡപകടത്തിൽ മരിച്ചു

ലഖ്​നോ: ഉത്തർപ്രദേശ്​ ബി.ജെ.പി കിസാൻ മോർച്ച വൈസ്​ പ്രസിഡൻറ്​ ജയ്​ വിജയ്​ സിങ്​ റോഡപകടത്തിൽ മരിച്ചു. 58 വയസായിരുന്നു. ബുധനാഴ്​ച രാത്രി പ്രയാഗ്​രാജിന്​ സമീപം ബേഡി പുലിയയിലാണ്​ അപടകമുണ്ടായത്​. പാർട്ടിയുടെ പരിശീലന പരിപാടി കഴിഞ്ഞ്​ സ്വദേശമായ ചൗരയിലേക്ക്​ മടങ്ങവെ ജയ്​ സിങ്​ സഞ്ചരിച്ച എസ്​.യു.വി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ മകൻ രാംഫലിനും പരിക്കേറ്റു. പരിക്കേറ്റ ജയ്​ വിജയ്​ സിങ്ങിനെ പ്രയാഗ്​രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.

ബി.ജെ.പിയുടെ ജില്ലാ യൂനിറ്റ്​ മുൻ പ്രസിഡൻറായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.