ന്യൂഡൽഹി: മധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു. 85 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
മകൻ വിശ്വാസ് സാരംഗ് മധ്യപ്രദേശിൽ മന്ത്രിയാണ്. വാർധക്യ സംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിനെ അലട്ടിയിരുന്നു. 12 ദിവസം മുമ്പാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച മൂന്നുമണിയോടെ മരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കൈലാഷ് സാരംഗിെൻറ മരണത്തിൽ അനുശോചിച്ചു. മധ്യപ്രദേശിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താൻ പരിശ്രമിച്ചിരുന്നയാളാണ് കൈലാഷെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.