നാഗ്പൂര്‍: ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് ഗോരക്ഷക ഗുണ്ടകൾ മർദ്ദിച്ചവശനാക്കിയത് ബി.ജെ.പി നേതാവിനെയെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചവശനാക്കിയത്. നാഗ്പുർ ജില്ലയിലെ കടോൾ ടൗണിൽ താമസിക്കുന്ന സലീം ഇസ്മായിൽ ഷായാണ് (31) അതിക്രമത്തിനിരയായത്. ബി.ജെ.പിയുടെ കടോൾ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറിയാണ് സലിം ഇസ്മയില്‍ ഷാ.
ബുധനാഴ്ച വൈകുന്നേരം നാഗ്പുർ റൂറലിലെ ഭർസിംഗി ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ നാലുപേരെയും െപാലീസ് അറസ്റ്റുചെയ്തിരുന്നു.
സലിം വീട്ടിലേക്ക് വരുേമ്പാൾ അഞ്ചാറുപേർ ചേർന്ന് വഴിയിൽ തടയുകയും ബൈക്കിെൻറ പെട്ടിയിൽ ഇറച്ചിയല്ലേയെന്നും അത് കാണിക്കാനും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോഴാണ് ഷായെ സംഘം ചേർന്ന് മർദിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് ബൽക്കവദെ പറഞ്ഞു. കഴുത്തിലും മുഖത്തും പരിക്കേറ്റ ഷായെ ബുധനാഴ്ച രാത്രിതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന കാര്യം ആക്രമണം നടത്തിയവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് സൂചന.
അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. ബച്ചു കാട്ടു നയിക്കുന്ന 'പ്രഹാര്‍ സംഘടന്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു. ശൈഖ് നൽകിയ പരാതിയെ തുടർന്ന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്വിൻ ഉയിക് (35), രാമേശ്വർ തയ്വാഡെ (42), മൊറേശ്വർ തണ്ടുർക്കർ (36), ജഗദീഷ് ചൗധരി (25) എന്നിവരാണ് അറസ്റ്റിലായത്. ഷായുെട കൈവശമുണ്ടായിരുന്നത് ആട്ടിറച്ചി ആയിരുന്നെന്നും പരിശോധനക്ക് ശേഷമാണ് മാംസ വില്പന നടന്നതെന്നും െപാലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാഗ്പുര്‍ എസ്. പി ശൈലേഷ് ബൽക്കവദെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.