മഹാഗദ്​ ബന്ധന്​ വോട്ട്​ ചെയ്യണം; രാഹുലി​െൻറ ട്വീറ്റിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കും

ന്യൂഡൽഹി: ബിഹാറിലെ ആദ്യഘട്ട വോ​െട്ടടുപ്പ്​ നടക്കുന്ന ബുധനാഴ്​ച രാവിലെ മഹാഗദ്​ ബന്ധൻ സഖ്യത്തിന്​ വോട്ട്​ നൽകാൻ അഭ്യർഥിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കും. പെരുമാറ്റചട്ടം ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കുക. ഇത്തവണ നീതി, തൊഴിൽ, കർഷകർ എന്നിവ മുന്നിൽ കണ്ടാക​െട്ട വോ​െട്ടന്നും മഹാഗദ്​ ബന്ധന്​ വോട്ട്​ നൽകണമെന്നുമായിരുന്നു രാഹുലി​െൻറ ട്വീറ്റ്​.

'ഇത്തവണ നീതി, തൊഴിൽ, കർഷകർ എന്നിവ മുന്നിൽ കണ്ടാവട്ടെ വോട്ട്. മഹാഗദ് ബന്ധന്‍ (ഗ്രാന്‍ഡ് അലൈന്‍സ്) വോട്ട് നൽകുക. ആദ്യ ഘട്ട വോട്ടിൽ പങ്കാളികളാവുന്ന ബിഹാർ ജനതക്ക് അഭിനന്ദനങ്ങൾ'- എന്നായിരുന്നു രാഹുലി​െൻറ ട്വീറ്റ്​.

തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടപ്രകാരം രാഷ്​ട്രീയ പാർട്ടികളോ പ്രതിനിധികളോ വോട്ട്​ അഭ്യർഥിക്കുന്ന​ത്​ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും. ഇതിനെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം.

മൂന്ന്​ ഘട്ടങ്ങളിലായാണ്​ ബിഹാർ തെരഞ്ഞെടുപ്പ്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ആദ്യ ഘട്ട വോ​െട്ടടുപ്പ്​ ഇന്ന്​ നടക്കും. നവംബർ മൂന്ന്​, ഏഴ്​ എന്നീ ദിവസങ്ങളിലാണ്​ അടുത്ത ഘട്ട തെരഞ്ഞെടുപ്പുകൾ​. നവംബർ 10ന്​ ഫലം പ്രഖ്യാപിക്കും.

16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 1066 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ 42 ആർ.ജെ.ഡി, 35 ജെ.ഡി.യു, 29 ബി.ജെ.പി, 21 കോൺഗ്രസ്, എട്ട് ഇടതുപാർടികൾ എന്നിങ്ങനെയാണ് കണക്ക്. സീറ്റ് ധാരണ പ്രകാരം 243 അംഗ നിയമസഭയിൽ എൻ.ഡി.എ മുന്നണിയിൽ 115 ജെ.ഡി.യു, 110 ബി.ജെ.പി, 11 വികാശീൽ ഇൻസാൻ പാർടി, 7 ഹിന്ദുസ്ഥാനി അവാമി മോർച്ച എന്നിങ്ങനെ മത്സരിക്കും.

മഹാഗദ് ബന്ധൻ മുന്നണിയിൽ ആർ.ജെ.ഡി 144, കോൺഗ്രസ് 70 സീറ്റ്, മത്സരിക്കുന്നതിനാണ് ധാരണയെത്തിയത്. മഹാസഖ്യത്തിന്‍റെ ഭാഗമായി ഇടതുപാർട്ടികൾ 29 മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടും. സി.പി.ഐ (എം.എൽ) 19 , സി.പി.ഐ ആറ്, സി.പി.എം നാല് എന്നിങ്ങനെയാണ് ഇടത് കക്ഷികളുടെ സീറ്റുകൾ.

Tags:    
News Summary - BJP may approach EC over Rahul Gandhi tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.