കോഴിക്കോട്: സ്വകാര്യ മെഡിക്കൽ കോളജിന് അംഗീകാരം നേടി കൊടുക്കാൻ ബി.ജെ.പി നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി എം.ബി രാജേഷ് എം.പി. കള്ളനോട്ടടിച്ചും കോടികൾ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്‍റെ കിടാങ്ങളെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ രാജേഷ് ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സംഘികളെയാരേയും കാണുന്നില്ലല്ലോ ഇന്ന്. അതിർത്തിയിലെ കാവൽ നിർത്തി ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യസ്നേഹികൾ. രാജ്യദ്രോഹികൾക്ക് ഈ കഷ്ടപ്പാട് വല്ലതുമുണ്ടോ? കള്ളനോട്ടടിച്ചും കോടികൾ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്‍റെ കിടാങ്ങൾ.
കോഴ ഹവാല വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ മതം പോലും നോക്കാതെയല്ലേ ആ പെരുമ്പാവൂരുകാരന്‍റെ സഹായം തേടിയത്. എന്നിട്ടും സംഘികൾ മുസ് ലിം വിരോധികളാണത്രേ! മതേതരത്വമില്ലത്രേ !! പിന്നെന്തെല്ലാം പാടി നടക്കുന്നുണ്ട് കപട മതേതരന്മാർ നാട്ടിൽ? അടുത്ത ദിവസങ്ങളിൽ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാൽ സംഘികളെ കുറ്റപ്പെടുത്തരുത്. അവർക്ക് വേറെ വഴിയില്ലാത്തോണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.