ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സമ്മേളനം തുടങ്ങി; അമിത്ഷാ ഇന്ന് ജോധ്പൂരിൽ

ജോധ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തട്ടകത്തിൽ ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സമ്മേളനം തുടങ്ങി. ജോധ്പൂരിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ​ങ്കെടുക്കും. ഒ.ബി.സി മോർച്ച സമ്മേളനത്തിനു ശേഷം അമിത് ഷാ ജോധ്പൂരിലെ ദസറ ​ഗ്രൗണ്ടിൽ ബി.ജെ.പിയുടെ ബൂത്ത് തല പ്രവർത്തകരെയും അഭിസംബോധന ചെയ്യും.കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ പാർലമെന്റ് നിയോജക മണ്ഡലം കൂടിയാണ് ജോധ്പൂർ.

അടുത്ത വർഷം നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ഒ.ബി.സി വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഒ.ബി.സി വിഭാഗമായ മാലി സമുദായക്കാരനായ ഗെഹ്ലോട്ടിന് പടിഞ്ഞാറൻ രാജസ്ഥാനിൽ വ്യക്തമായ സ്വാധീനമുണ്ട്. വെള്ളിയാഴ്ച ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് കെ ലക്ഷ്മൺ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജയും എത്തിയിരുന്നു. രാജസ്ഥാനിൽ ഇപ്പോഴും വസുന്ധര രാജക്ക് അനുയായികളുണ്ടെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അദ്ദേഹത്തെ കാണാനെത്തിയവരുടെ എണ്ണം നൽകുന്ന സൂചന.

200 നിയമസഭ മണ്ഡലങ്ങളിൽ 33 എണ്ണം ജോധ്പൂർ, ബാർമർ, ജയ്‌സാൽമീർ, ജലോർ, സിരോഹി, പാലി എന്നീ ആറ് ജില്ലകൾ ഉൾപ്പെടുന്ന ജോധ്പൂർ ഡിവിഷനിലാണ്. നിലവിൽ ബി.ജെ.പിക്ക് 14 സീറ്റും കോൺഗ്രസിന് 17 സീറ്റും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും സ്വതന്ത്രരും ഓരോ സീറ്റ് വീതവുമാണ് ഇവിടെ ഉള്ളത്.

Tags:    
News Summary - BJP meet on rajasthan chief minister's home turf today, Amit Shah to attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.