വനിത ഗുസ്‍തി താരങ്ങൾക്ക് ബി.ജെ.പി മന്ത്രിയുടെ പിന്തുണ

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി എം.​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​നു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​ന്റെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന വ​നി​ത ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഹ​രി​യാ​ന മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ അ​നി​ൽ വി​ജ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. താ​ൻ കാ​യി​ക മ​ന്ത്രി​യാ​യി​രു​ന്ന​തി​നാ​ൽ എ​പ്പോ​ഴും അ​വ​ർ​ക്കൊ​പ്പ​മാ​ണെ​ന്നും സ​മ​രം ന​ട​ത്തു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ത​ന്റെ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​നി​ൽ വി​ജ് പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ര​മ്യ​മാ​യ പ​രി​ഹാ​ര​ത്തി​നാ​യി വി​ഷ​യം ഉ​ന്ന​ത​ത​ല​ത്തി​ൽ ച​ർ​ച്ച​ചെ​യ്യു​മെ​ന്നും അ​നി​ൽ വി​ജ് പ​റ​ഞ്ഞു. വ​നി​ത താ​ര​ങ്ങ​ളു​ടെ സ​മ​രം സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - BJP minister supports women wrestlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.