പനാജി: കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ ലാളിത്യവും വിനയവും എല്ലാ ഇന്ത്യക്കാരും കണ്ടുപഠിക്കണമെന്ന് ഗോവയിലെ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി എം.എൽ.എയുമായ മൈക്കൽ ലോബോ. രാഹുലിനെ പോലുള്ള നേതാക്കളാണ് ഇന്ത്യക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ അസുഖബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീകറിനെ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന പരീകറെ ഗോവയിലെ വീട്ടിൽ സന്ദർശിക്കാനായിരുന്നു രാഹുൽ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, രാഹുൽ എത്തുേമ്പാഴേക്കും പരീകർ നിയമസഭയിലെത്തിയിരുന്നു. ഇതോടെ രാഹുൽ ഗോവ പി.സി.സി പ്രസിഡൻറ് ഗിരീഷ് ചോദങ്കർ, പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കർ എന്നിവരോടൊപ്പം നിയമസഭയിലെ ഒാഫിസിലെത്തിയാണ് ഗോവ മുഖ്യമന്ത്രിയെ കണ്ടത്.
സന്ദർശനം 10 മിനിറ്റോളം നീണ്ടു. താൻ ഇന്ത്യയിലും അമേരിക്കയിലും ആശുപത്രിയിൽ കഴിയുേമ്പാൾ രാഹുൽ ഗാന്ധി മകനോട് നിരന്തരം ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് പരീകർ കോൺഗ്രസ് നേതാക്കളായ ഗിരീഷ് ചോദങ്കറിനോടും ചന്ദ്രകാന്ത് കാവ്ലേക്കറിനോടും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.