അയോധ്യ: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചു. വ്യാജ മാർക് ഷീറ്റ് നൽകി കോളജ് അഡ്മിഷൻ നേടിയ കേസിലാണ് വിധി. 28 വർഷം മുമ്പാണ് കുറ്റകൃത്യം. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഗോസൈഗഞ്ചിൽ നിന്നുള്ള എം.എൽ.എയാണ് ഇന്ദ്ര പ്രതാപ് തിവാരി. അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ യദുവംശ് രാം ത്രിപാഠി 1992ൽ നൽകിയ കേസിലാണ് തിവാരി ജയിലിലാകുന്നത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ഷീറ്റ് നൽകി മൂന്നാം വർഷ ക്ലാസുകളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് കേസ്.
കേസിെൻറ ട്രയൽ നടക്കുന്നതിനിടെ കോളജ് പ്രിൻസിപ്പൽ മരണപ്പെട്ടിരുന്നു. കോളജ് ഡീൻ ഉൾപ്പെടെയുള്ള സാക്ഷികൾ പ്രിൻസിപ്പലിന് എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയിൽ നിന്നും കേസിെൻറ പല തെളിവുകളും അപ്രതക്ഷ്യമായിട്ടും തിവാരിക്ക് രക്ഷപ്പെടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.