മുസഫർനഗർ കലാപം: ബി.ജെ.പി എം.എൽ.എക്ക്​ ക്ലീൻചിറ്റ്

ന്യൂഡൽഹി: ഉത്തർപ്രേദശിൽ  യോഗി ആദിത്യനാഥ് സർക്കാർ വന്നതിനു പിന്നാലെ,  മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ  ബി.ജെ.പി എം.എൽ.എ സംഗീത് സോമിന് പൊലീസി​െൻറ ക്ലീൻചിറ്റ്.  സംഗീത് സോമിനെതിരെ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. നൂറോളം പേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ കൂട്ട പലായനം ചെയ്യേണ്ടിവരുകയും ചെയ്ത 2013ലെ മുസഫർനഗർ കലാപം ആളിക്കത്തിച്ചത് സംഗീത് സോം ഉൾപ്പെടെയുള്ളവർ പ്രചരിപ്പിച്ച തെറ്റായ വിഡിയോയും സന്ദേശങ്ങളുമാണ്. പാകിസ്താനിലോ, അഫ്ഗാനിസ്താനിലോ നടന്ന സംഭവത്തി​െൻറ വിഡിയോ ദൃശ്യം മുസഫർനഗറിലേതെന്ന നിലയിൽ പ്രചരിപ്പിക്കുകയായിരുന്നു.  ജനക്കൂട്ടം രണ്ടു യുവാക്കളെ തല്ലിക്കൊല്ലുന്നതായിരുന്നു ദൃശ്യം.  

Tags:    
News Summary - BJP MLA Sangeet Som Gets Clean Chit In Muzaffarnagar Inflammatory Video Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.