ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ ‘ജയ് ശ്രീറാം’വിളികളോടെ ബി.ജെ.പി നിയമസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് വിജയാേഘാഷം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെ, പ്രത്യേകിച്ച് ഉത്തർപ്രദേശിലെ വിജയമാണ് രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എമാർ സഭയിലും ആേഘാഷിച്ചത്.
ചോേദ്യാത്തരവേളക്കിടെ, സ്ത്രീശാക്തീകരണത്തിനായി നടത്തിയ ഉദാത്തപ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ വനിതാ-ശിശുക്ഷേമവകുപ്പ് മന്ത്രി അനിതാ ഭഡേലിനെ സ്പീക്കർ കൈലാശ് മേഘ്വാൾ അഭിനന്ദിച്ചു. അതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് തങ്ങളെ അഭിനന്ദിക്കണമെന്ന് പാർലമെൻററി കാര്യമന്ത്രി രാജേന്ദ്ര റാത്തോഡ് പ്രതിപക്ഷേത്താടാവശ്യപ്പെടുകയായിരുന്നു. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ വാക്കേറ്റത്തിൽ കലാശിച്ചു. ബഹളത്തിനിടെ ഭരണപക്ഷ എം.എൽ.എമാർ സഭയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യമുയർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.