ന്യൂഡൽഹി: അന്യ ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിക്കിടെ ബ ി.ജെ.പി എം.എല്‍.എയായ പിതാവിനോട് അഭ്യർഥനയുമായി മകൾ. ടി.വി ചാനലിലൂടെയാണ് മകൾ സാക്ഷി പിതാവിനോട് അഭ്യർഥന നടത്തിയത്.
ചിന്തിക്കൂ പപ്പാ, വിവേചനം കാണിക്കരുത്. എനിക്ക് വലിയ സ്വപ്നങ്ങളുണ്ട്. പഠനത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ പലപ്പോഴും നിങ്ങൾ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല -സാക്ഷി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ രാജേഷ് മിശ്രയുടെ മകളാണ് സാക്ഷി മിശ്ര. കഴിഞ്ഞദിവസമാണ് അന്യ ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിെൻറ പേരിൽ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതായി മകൾ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയത്.
ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. പിതാവ് അയച്ച ഗുണ്ടകളിൽ നിന്നും ഒളിച്ച് ജീവിക്കുകയാണ്. സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഭർത്താവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ തങ്ങളെ അനുവദിക്കണമെന്നും സാക്ഷി ലൈവ് വിഡിയോയിലൂടെ അഭ്യർഥിച്ചിരുന്നു.
തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തിെൻറ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.