യെദിയൂരപ്പ അഴിമതിക്കാരനെന്ന്​ ബി.ജെ.പി നേതാവ്​ വിശ്വനാഥ്; 'അഴിമതിയുടെ പങ്ക്​ കേന്ദ്ര നേതാക്കൾക്കും ലഭിക്കുന്നു'

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ അഴിമതിക്കാരനാണെന്ന്​ ബി.ജെ.പി എം.എൽ.സി എച്ച്​. വിശ്വനാഥ്​. യെദിയൂരപ്പക്കെതിരെ പാർട്ടിയിലെ ചില എം.എൽ.എമാരുടെ വിമത നീക്കം അനുനയിപ്പിക്കാൻ പാർട്ടി ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺസിങ്​ ബംഗളൂരുവിൽ ക്യാമ്പ്​ ചെയ്യുന്നതിനിടെയാണ്​ വിശ്വനാഥി​െൻറ വിവാദ പ്രസ്​താവന.

യെദിയൂരപ്പയുടെ മകൻ ബി.വൈ. വി​ജയേന്ദ്ര എല്ലാ വകുപ്പി​െൻറയും ഭരണത്തിൽ ഇടപെടുകയാണെന്നും മന്ത്രിസഭയിൽ ആരും ഇക്കാര്യത്തിൽ സംതൃപ്​തരല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങൾക്ക്​ മുന്നിൽ വിളമ്പരുതെന്നും ആക്ഷേപമുള്ളവർക്ക്​ താനുമായി കുടിക്കാഴ്​ച നടത്താമെന്നും അരുൺ സിങ്​ കഴിഞ്ഞദിവസം താക്കീത്​ നൽകിയതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി നിയമനിർമാണ കൗൺസിൽ അംഗം രംഗത്തെത്തിയത്​.

അഴിമതിയുടെ പങ്ക്​ കേന്ദ്ര നേതാക്കൾക്കും ലഭിക്കുന്നു​ണ്ടെന്നും വിശ്വനാഥ്​ ആരോപിച്ചു. അടുത്തിടെ ബോർഡ്​ മീറ്റിങ്​ പോലും ചേരാതെ ജലസേചന വകുപ്പ്​ 20,000 കോടിയുടെ ടെണ്ടർ ക്ഷണിച്ചതും ജിൻഡാൽ സ്​റ്റീലിന്​ ബെള്ളാരിയിൽ 3660 ഏക്കർ ഭൂമി തുച്​ഛമായ വിലക്ക്​ നൽകാൻ തീരുമാനിച്ചതും അഴിമതിയുടെ ഭാഗമാണ്​. തനിക്ക്​ ​േകന്ദ്ര നേതാക്കൾക്ക് ​പണം നൽകേണ്ടതുണ്ടെന്നാണ്​ അഴിമതി സംബന്ധിച്ച്​ യെദിയൂരപ്പയു​െട വാദം. ഇവിടെ നിന്ന്​ നിങ്ങൾ പണം കൊണ്ടുപോവുകയാണോ എന്നാണ്​ കേന്ദ്ര പ്രതിനിധിയായ അരുൺ സിങ്ങിനോട്​ ചോദിക്കേണ്ടത്​. യെദിയൂരപ്പ കർണാടക ബി.ജെ.പിക്ക്​ നൽകിയ സംഭാവനകളെ മാനിക്കുന്നെന്നും എന്നാൽ, പ്രായവും ആരോഗ്യവു​ം കാരണം അദ്ദേഹത്തിനിപ്പോൾ സർക്കാറിനെ നയിക്കാനാവില്ലെന്നും ഭരണത്തിൽ അദ്ദേഹത്തി​െൻറ കുടുംബം ഇടപെടുന്നത്​ എല്ലാവർക്കുമറിയാവുന്ന കാര്യമാണെന്നും വിശ്വനാഥ്​ കൂട്ടിച്ചേർത്തു.

ജെ.ഡി^എസ്​ മുൻ സംസ്​ഥാന അധ്യക്ഷനായ എച്ച്​. വിശ്വനാഥ്​ 2019ൽ ഒാപറേഷൻ താമരയിലൂടെ സഖ്യ സർക്കാറിൽ നിന്ന്​ രാജിവെച്ച്​ ബി.ജെ.പിയിലെത്തിയതാണ്​. ഹുൻസൂർ എം.എൽ.എയായിരുന്ന അദ്ദേഹം പിന്നീട്​ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നാമനിർദേശത്തിലൂടെ എം.എൽ.സിയായെങ്കിലും യെദിയൂരപ്പ വാഗ്​ദാനം ചെയ്​ത മന്ത്രി പദവി അദ്ദേഹത്തിന്​ ലഭിച്ചില്ല. സാ​േങ്കതിക കാരണങ്ങളാൽ വിശ്വനാഥിനെ മന്ത്രിയാക്കുന്നത്​ ഹൈക്കോടതി തടയുകയായിരുന്നു. 

Tags:    
News Summary - BJP MLC speaks against Yediyurappa, accuses him of corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.