ബി.ജെ.പി കൊറോണയേക്കാൾ അപകടകാരിയെന്ന്​ നുസ്രത്ത്​ ജഹാൻ എം.പി; മമതയെ ആന്‍റിയെന്ന്​ വിളിച്ച്​ അമിത്​ മാളവ്യ

കൊൽക്കത്ത: കൊറോണയേക്കാൾ അപകടകാരി ബി.ജെ.പിയാണെന്ന്​​ തൃണമൂലൽ കോൺഗ്രസ്​ എം.പി നുസ്രത്ത് ജഹാൻ. പരാമർശത്തിൽ പ്രതിഷേധിച്ച്​ ബി.ജെ.പിയും രംഗത്തെത്തി. കൊറോണയേക്കാൾ അപകടകാരികളായ ചില ആളുകൾ നിങ്ങളുടെ ചുറ്റിലുമുണ്ടെന്നും അതിനാൽ ചെവിയും കണ്ണും തുറന്നിടണമെന്നുമാണ്​ നുസ്രത്ത് ജഹാൻ പറഞ്ഞത്​. നോർത്ത് 24 പർഗാന ജില്ലയിലെ ദെഗംഗയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്​ സംസാരിക്കുകയായിരുനു അവർ.


'നിങ്ങളുടെ കണ്ണും കാതും തുറന്നിടുക. കാരണം കൊറോണയേക്കാൾ അപകടകാരികളായ ചില ആളുകൾ നിങ്ങളുടെ ചുറ്റിലുണ്ട്. കൊറോണയേക്കാൾ അപകടകരമായത് എന്താണെന്ന് നിങ്ങൾക്കറിയാമോ? അത് ബിജെപിയാണ്. കാരണം അവർക്ക് നമ്മുടെ സംസ്കാരം മനസ്സിലാകുന്നില്ല. മാനവികത മനസ്സിലാകുന്നില്ല. അവർക്ക് നമ്മുടെടെ കഠിനാധ്വാനത്തിന്‍റെ മൂല്യം മനസ്സിലാകുന്നില്ല. അവർക്ക് ബിസിനസ്സ് മാത്രമേ അറിയൂ. അവർക്ക് ധാരാളം പണമുണ്ട്. അവർ എല്ലായിടത്തും പണം നൽകുന്നു. അതിനുശേഷം അവർ മതത്തിന്‍റെ അടിസ്ഥാനത്തിൽ ആളുകളെ പരസ്പരം വിഭജിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു'-നുസ്രത്ത്​ ജഹാൻ പറഞ്ഞു.


ഇതിനോട്​ പ്രതികരിച്ച ബിജെപിയുടെ സോഷ്യൽ മീഡിയ കൺവീനർ അമിത് മാളവ്യ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേ ആഞ്ഞടിച്ചു. 'ബംഗാളിൽ ഏറ്റവും മോശമായ തരം വാക്സിൻ രാഷ്ട്രീയമാണ്​ നടക്കുന്നത്​. ആദ്യം, മമതാ ബാനർജി മന്ത്രിസഭയിൽ സിറ്റിങ് മന്ത്രിയായ സിദ്ദീഖുല്ല ചൗധരി കോവിഡ്​ വാക്​സിൻ വഹിച്ചുകൊണ്ടുവന്ന ട്രക്കുകൾ തടഞ്ഞു. ഇപ്പോൾ ഒരു തൃണമൂൽ എംപി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത്​ പ്രചരണം നടത്തവേ കൊറോണയേക്കാൾ അപകടകാരി ബിജെപി ആണെന്ന്​ പറയുന്നു. എന്നാൽ അമ്മായി നിശബ്ദനായിരിക്കുന്നു. എന്തുകൊണ്ടാണത്​' -മാളവ്യ ട്വീറ്റ് ചെയ്തു. മമതാ ബാനർജിയെ ആന്‍റി എന്ന്​ വിളിച്ച്​ അപമാനിക്കുകയും വർഗീയത പരത്താൻ മുസ്​ലിം പേരുള്ള തൃണമൂലുകാരെ മാത്രം വിമർശിക്കുകയുമാണ്​ മാളവ്യ ചെയ്​തതെന്ന്​ ബംഗാളിലെ രാഷ്​ട്രീയ നിരീക്ഷകർ പറയുന്നു​.

ബുധനാഴ്ച കൊൽക്കത്തയിൽ നിന്ന് ബാങ്കുരയിലേക്ക് വാക്സിനുമായിവന്ന ആരോഗ്യവകുപ്പ് വാൻ ബർദ്വാനിൽവച്ച്​ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരുന്നു. ബംഗാൾ മന്ത്രി സിദ്ദീഖുള്ള ചൗധരിയുടെ നേതൃത്വത്തിൽ നടന്ന ഒരു പ്രതിഷേധ സമരമാണ്​ റോഡ്​ ബ്ലോക്കിന്​ കാരണമെന്നാണ്​ ബി.ജെ.പി പറയുന്നത്​. ആ സംഭവത്തെയാണ്​ നുസ്രത്ത്​ ജഹാന്‍റെ പരാമർശവുമായി ബി.ജെ.പി നേതാവ്​ കൂട്ടിക്കെട്ടിയത്​. തെര​െഞ്ഞടുപ്പ്​ അടുക്കുംതോറും ബംഗാളിനെ വർഗീയമായി വിഭജിക്കാനുള്ള തീവ്രശ്രമത്തിലാണ്​ ബി.ജെ.പി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.