ന്യൂഡൽഹി: ബി.ജെ.പി എം.പിയും അന്തരിച്ച നേതാവ് സുഷമ സ്വരാജിന്‍റെ മകളുമായ ബൻസൂരി സ്വരാജിനെ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി) അംഗമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ബൻസൂരിയെ കൗൺസിൽ അംഗമായി നാമനിർദേശം ചെയ്തത്.
ലോക്സഭയിൽ ന്യൂഡൽഹി ലോക്സഭ മണ്ഡലത്തെയാണ് ബൻസൂരി സ്വരാജ് പ്രതിനിധീകരിക്കുന്നത്. മുൻ എം.പി മീനാക്ഷി ലേഖിയാണ് വർഷങ്ങളോളം കൗൺസിൽ അംഗമായിരുന്നു. ഇത്തവണ ലേഖിയെ ബി.ജെ.പി സ്ഥാനാർഥിയാക്കിയിരുന്നില്ല.
ന്യൂഡൽഹി മുൻസിപ്പാലിറ്റി മേഖലയിൽ ഭരണം നടത്തുന്നതിന് സുപ്രധാന പങ്കുവഹിക്കാൻ കൗൺസിൽ അംഗത്തിന് സാധിക്കും. അടിസ്ഥാന വികസനം, നഗരാസൂത്രണം, പദ്ധതി നടപ്പാക്കൽ അടക്കമുള്ള കാര്യങ്ങൾക്ക് ഉപദേശം നൽകുന്നത് അംഗമാണ്.
കൂടാതെ, കുടിവെള്ളം, വൈദ്യുതി, അഴുക്കുചാൽ, മലനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ, ശുചിത്വം, അരോഗ്യ പരിപാലനം, പൊതു ആരോഗ്യ പ്രചാരണം അടക്കമുള്ളവ ഉറപ്പാക്കേണ്ടത് കൗൺസിൽ അംഗത്തിന്‍റെ ഉത്തരവാദിത്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.