എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദിൽനിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയെ വാനോളം പുകഴ്ത്തി ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവും ലോക്‌സഭാ എം.പിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ് ആണ് ഉവൈസിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ഉവൈസി ഭഗവാൻ ശ്രീരാമന്റെ പിൻഗാമിയാണ്. ഉവൈസി തന്റെ പഴയ സുഹൃത്താണെന്നും അദ്ദേഹം നേരത്തെ ക്ഷത്രിയനായിരുന്നുവെന്നും ബ്രിജ്ഭൂഷന്‍ സിങ് അഭിപ്രായപ്പെട്ടു.
എ.ഐ.എം.ഐ.എമ്മുമായി സഖ്യം രൂപീകരിക്കാത്തതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനേയും ബ്രിജ്ഭൂഷന്‍ വിമര്‍ശിച്ചു. അഖിലേഷും ഉവൈസിയും തമ്മില്‍ മുസ്ലീം സമുദായത്തിന്റെ നേതൃപദവി ഏറ്റെടുക്കാനുള്ള പരസ്പര മത്സരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗൂണ്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മകനുമായ പ്രതീക് ഭൂഷണ്‍ സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബ്രിജ്ഭൂഷന്റെ പ്രതികരണം.
അഖിലേഷ് യാദവിനെ ചതിയനെന്ന് വിളിച്ച ബ്രിജ്ഭൂഷന്‍, പിതാവ് മുലായം സിങ്ങിനേയും അമ്മാവന്‍ ശിവപാല്‍ സിങ് യാദവിനേയും അഖിലേഷ് വഞ്ചിച്ചുവെന്നും ആരോപിച്ചു. ബി.ജെ.പിയില്‍ നിന്ന് എസ്.പിയില്‍ എത്തിയ സ്വാമി പ്രസാദ് മൗര്യയേയും അഖിലേഷ് വഞ്ചിച്ചുവെന്നും ബ്രിജ്ഭൂഷന്‍ ആരോപിച്ചു. 20-30 സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് മൗര്യയെ അഖിലേഷ് എസ്പിയില്‍ എത്തിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ എത്തിയപ്പോള്‍ ഒന്നും നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ ഉവൈസി സഞ്ചരിച്ച കാറിനു നേർക്ക് ഹിന്ദുത്വ തീവ്രവാദികൾ വെടിയുതിർത്തിരുന്നു. ഇതിൽ പ്രതികളായവരുടെ വീടുകളിലെത്തി ബി.ജെ.പി നേതാക്കൾ വെടിവെച്ചവരെ അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.