ചിലന്തി വല നെയ്യുന്നതുപോലെ വിശാലമായ റോഡുകളുടെ ശൃംഖല നിർമിക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 'സ്പൈഡർ മാൻ' ആണെന്ന് ബി.ജെ.പി എം.പി. അരുണാചൽ പ്രദേശിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എം.പി തപിർ ഗാവോയാണ് ഗഡ്കരിക്ക് പുതിയ വിശേഷണവുമായി രംഗത്തെത്തിയത്.
കേന്ദ്ര റോഡ്‌സ് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കൗണ്ടിയിൽ ഉടനീളം വിശാലമായ റോഡുകളുടെ ശൃംഖല സ്ഥാപിച്ചിട്ടുണ്ടെന്ന് എം.പി പറഞ്ഞു. ചിലന്തി നൂൽ വല നെയ്യുന്നതുപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹം റോഡുകളുടെ ശൃംഖല സ്ഥാപിച്ചു. അരുണാചൽ ഈസ്റ്റ് ലോക്‌സഭാ എം.പിയാണ് ഗാവോ. റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേകൾക്കുള്ള ഗ്രാന്റ് എന്ന ആവശ്യത്തെ പിന്തുണച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് ഗാവോ ഗഡ്കരിയെ പ്രശംസിച്ചത്. റോഡ്-ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം പ്രതിദിനം ശരാശരി 37 കിലോമീറ്റർ റോഡുകളുടെ വികസനം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.