ന്യൂഡൽഹി: മഹാത്മ ഗാന്ധിയെ വധിച്ച നാഥൂറാം ഗോദ്സയെ ലോക്സഭയിലും ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകുർ. ഇത് പ്രതിപക്ഷത്തിെൻറ ശക്തമായ പ്ര തിഷേധത്തിനിടയാക്കി. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) ഭേദഗതി ബില്ലിെൻറ ച ർച്ചക്കിടെ എന്തുകൊണ്ടാണ് മഹാത്മ ഗാന്ധിയെ വധിച്ചതെന്ന ഗോദ്സെയുടെ തന്നെ പ്രസ്താവന ഡി.എം.കെ അംഗം എ. രാജ, വിശദീകരിക്കുന്നതിനിടെ ഒരു ദേശഭക്തനെക്കുറിച്ച് ഉദാഹരിക്കരുതെന്ന് പറഞ്ഞാണ് പ്രജ്ഞ തടസ്സപ്പെടുത്തിയത്.
ഗാന്ധിജിയെ വധിക്കുന്നതിന് 32 വർഷം മുമ്പുതന്നെ പക കൊണ്ടുനടന്നിരുന്നുവെന്ന് ഗോദ്സെയുടെ കുറ്റസമ്മതമാണ് രാജ വിശദീകരിച്ചത്. പ്രജ്ഞ സിങ് തടസ്സപ്പെടുത്തിയത് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. പ്രജ്ഞയെ ഏറെ നിർബന്ധിച്ച് മറ്റ് ബി.ജെ.പി അംഗങ്ങൾ അടക്കിയിരുത്തുകയായിരുന്നു. പ്രജ്ഞ സിങ്ങിെൻറ പരാമർശം സഭയുടെ രേഖകളിൽനിന്ന് സ്പീക്കർ നീക്കി.
താൻ പറഞ്ഞത് ശ്രദ്ധയോടെ കേൾക്കണമെന്നായിരുന്നു പ്രജ്ഞ പിന്നീട് പ്രതികരിച്ചത്. വ്യാഴാഴ്ച സഭയിൽ പ്രതികരിക്കുമെന്നും അവർ പറഞ്ഞു. അതേസമയം, സഭാ നടപടികൾക്കിടയിലും നാഥുറാം ഗോദ്സെയെ ദേശഭക്തനെന്ന് പ്രജ്ഞ സിങ് വിളിച്ചത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.