റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ ദേശീയ ചാമ്പ്യൻഷിപ്പിനിടെ ഗുസ്തി താരത്തെ തല്ലുന്ന ബി.ജെ.പി എം.പിയുടെ ദൃശ്യങ്ങൾ പുറത്ത്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും േലാക്സഭ എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങാണ് മർദനത്തിന് പിന്നിൽ.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്റ്റേജിൽനിന്ന് പോകുന്നതിന് മുമ്പ് യുവ ഗുസ്തി താരത്തിന്‍റെ മുഖത്ത് എം.പി രണ്ടുതവണ അടിക്കുന്നത് വിഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തെയാണ് ബ്രിജ്ഭൂഷൺ സിങ് പ്രതിനിധീകരിക്കുന്നത്.
അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിലെ ആദ്യ ദിന പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു എം.പി. റാഞ്ചിയിലെ ശഹീദ് ഗണപത് റായ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
പ്രായക്കൂടുതലാണെന്ന പേരിൽ ഗുസ്തി താരത്തെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി എം.പിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബ്രിജ്ഭൂഷൺ ഗുസ്തി താരത്തോട് കയർക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.