'ദേശീയ സുരക്ഷ പെഗസസ് കൊണ്ടുപോയി, ആഭ്യന്തര സുരക്ഷ കശ്മീരിൽ തീർന്നു'; കുറ്റക്കാരൻ ഞാനായിരിക്കുമല്ലോയെന്ന് സ്വാമിയുടെ ട്രോൾ

ന്യൂഡൽഹി: മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രാജ്യസഭ എം.പി സുബ്രഹ്മണ്യൻ സ്വാമി. ഭരണത്തിന്‍റെ എല്ലാ മേഖലകളിലും മോദി സർക്കാർ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിർത്തി സുരക്ഷയിലും സാമ്പത്തിക മേഖലയിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.

അഫ്ഗാനിസ്ഥാൻ പ്രതിസന്ധി കൈകാര്യ ചെയ്തതിലും വൻപരാജയമായിരുന്നു. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിലും കേന്ദ്ര സർക്കാറിനെ അദ്ദേഹം കുറ്റപ്പെടുത്തി. അഭ്യന്തര സുരക്ഷയിൽ ഇപ്പോഴത്തെ സർക്കാറിനു കീഴിൽ കശ്മീർ അന്ധാകാരവസ്ഥയിലാണ്. മോദി സർക്കാറിന്‍റെ സാമ്പത്തിക-വിദേശ നയങ്ങളിൽ സ്ഥിരം വിമർശകനായ സുബ്രഹ്മണ്യൻ സ്വാമിയെ അടുത്തിടെ നടന്ന സംഘടന പുനസംഘടനയിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, തൃണമുൽ പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Tags:    
News Summary - BJP MP Subramanian Swamy slams Modi govt, calls it a failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.