ബി.ജെ.പി എം.പി സുരേഷ്​ പ്രഭു വീട്ടുനിരീക്ഷണത്തിൽ

ന്യൂഡൽഹി: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പി എം.പി സുരേഷ്​ പ്രഭു നിരീക്ഷണത്തിൽ. സൗദിയില്‍ നിന്ന് മടങ്ങിവന്ന അദ്ദേഹം 14 ദിവസത്തേക്ക് വീട്ടിൽ സ്വയം ഐസൊലേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു.

മാർച്ച്​ പത്തിനാണ്​ സുരേഷ്​ പ്രഭു സൗദി അറേബ്യയിൽനിന്ന് തിരിച്ചെത്തിയത്. 'ജി 20 സൗദി അറേബ്യ' പരിപാടിക്ക് പോകുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവാണ് ഫലം. എന്നിരുന്നാലും ഐസൊലേഷനിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു -സുരേഷ്​ പ്രഭു ട്വീറ്റ് ചെയ്തു.


Tags:    
News Summary - BJP MP Suresh Prabhu Home Isolation-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.