ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ അപകീർത്തിപരമായ അഭിപ്രായ വോട്ടെടുപ്പ് നടത്തിയ, ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ നടപടിയെ എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു. അധിക്ഷേപകരമായ സർവേ പിൻവലിക്കണമെന്നും ഇത്തരം പ്രവൃത്തികളിൽനിന്ന് പാർട്ടി പ്രവർത്തകരെ ബി.ജെ.പി നിയന്ത്രിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
അമിത് മാളവ്യ ട്വിറ്ററിൽ നടത്തിയ ‘രാജ്ദീപ് സർദേശായി ഐസിസിെൻറ പ്രചാരണ ചുമതല ഏറ്റെടുക്കണം’ എന്ന അഭിപ്രായ സർവേ ആണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. സർവേയിൽ അഭിപ്രായം രേഖപ്പെടുത്താൻ ‘അനുകൂലിക്കുന്നു, ശക്തമായി അനുകൂലിക്കുന്നു, വിയോജിക്കുന്നു, അദ്ദേഹം അപ്രസക്തനാണ്’ എന്നീ ഓപ്ഷനുകളും മാളവ്യ നൽകിയിരുന്നു.
‘ബി.ജെ.പി ഐ.ടി സെൽ തലവെൻറ അപലപനീയ നടപടിയെ തള്ളിപ്പറയുകയാണ്. അപ്രസക്തമായത് എന്നതിലുപരി, ഗിൽഡിെൻറ മുൻ അധ്യക്ഷൻകൂടിയായ സർദേശായിയുടെ രാജ്യസ്നേഹത്തെ വരെ ചോദ്യം ചെയ്യുന്നതാണ് ഈ സർവേ. ഈ നടപടിയിലൂെട ആരോഗ്യകരമായ സംവാദങ്ങളോടും എതിർശബ്ദങ്ങളോടുമുള്ള പാർട്ടിയുടെ സഹിഷ്ണുത ചോദ്യം ചെയ്യപ്പെടുകയാണ്. സർവേ ഉടൻ പിൻവലിച്ച് മാളവ്യക്ക് ബി.ജെ.പി താക്കീത് നൽകണം’ -ഗിൽഡ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.