ന്യൂഡൽഹി: ബി.ജെ.പി പാർലമെൻററി പാർട്ടി യോഗം ഇന്നു വൈകീട്ട് ഡൽഹിയിൽ ചേരും. ഉത്തർപ്രദേശിൽ ചരിത്ര ജയം നേടിയ ബി.ജെ.പി സർക്കാറിെന ആര് നയിക്കുമെന്നതിന് യോഗത്തിൽ തീരുമാനമുണ്ടാകും. ബി.ജെ.പിയുടെ സംസ്ഥാനത്തെ ഒ.ബി.സി മുഖമായ കേശവ് പ്രസാദ് മൗര്യയുെട പേരിനാണ് മുൻഗണന. ഒ.ബി.സിക്ക് മുൻഗണന നൽകുന്നതിനായി തെരഞ്ഞെടുപ്പിന് മുൻപായി കേശവ് പ്രസാദ് മൗര്യയെ പാർട്ടിയുെട സംസ്ഥാന അധ്യക്ഷനാക്കിയിരുന്നു.
മുന്നാക്ക ജാതിക്കാരായ മനോജ് സിൻഹയുടെയും മഹേഷ്ശർമയുടെയും പേരുകളും പരിഗണനയിലുണ്ട്. മഥുരയിൽ നിന്ന് ജയിച്ച യുവ മുഖയായ ശ്രീകാന്ത് ശർമയും പരിഗണനയിലുണ്ട്. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെയും യോഗത്തിൽ തീരുമാനിക്കും. കൂടാതെ മണിപ്പൂർ,ഗോവ എന്നിവിടങ്ങളിൽ അധികാരം പിടിക്കാൻ പ്രദേശിക പാർട്ടികളുടെ പിന്തുണ നേടുന്നതിനായുള്ള ശ്രമങ്ങളുംചർച്ചയിൽ ഉയരും.
ഇന്ന് വൈകീട്ട്ആറിന് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.