ന്യൂഡൽഹി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് എഴുത്ത് നിർത്തിയ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്‍റെ ചിത്രവുമായി ബി.ജെ.പിയുടെ പരസ്യ ബാനറുകളും പോസ്റ്ററുകളും. ഡൽഹി ബി.ജെ.പിയുടെ കീഴിൽ നടത്തിയ ജുഗ്ഗി സമ്മാൻ യാത്രയുടെ പോസ്റ്ററിലും ബാനറിലുമാണ് െപരുമാൾ മുരുകന്‍റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ േകാർപറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി േചരി നിവാസികളെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്നതാണ് ജുഗ്ഗി സമ്മാൻ യാത്ര. േചരി നിവാസികളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് പെരുമാൾ മുരുകന്‍റെ ചിത്രം പോസ്റ്ററിലും ബാനറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി ബി.ജെ.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിലും പരിപാടിയുടെ ബാനറിലും പെരുമാൾ മുരുകന്‍റെ ചിത്രം കാണാം.
അതേസമയം പോസ്റ്ററിൽ പെരുമാൾ മുരുകന്‍റെ ചിത്രം ഉൾപ്പെട്ടത് പരിശോധിക്കുമെന്ന് അറിയിച്ച് ഡൽഹി വൈസ് പ്രസിഡന്‍റ് രാജൻ തിവാരി രംഗത്തെത്തി. എന്താണ് സംഭവിച്ചതെന്ന് ഡിസൈൻ ടീമുമായി പരിശോധിച്ച് കണ്ടെത്തുമെന്നും തിവാരി പറഞ്ഞു.
'ഞാൻ ചേരി നിവാസികളിൽ ഉൾപ്പെട്ട വ്യക്തിയാണ്. അതിനാൽ ഞാൻ സന്തുഷ്ടനാണ്. അവർക്കൊപ്പം ഇടംപിടിച്ചതിൽ സന്തോഷം' -ബി.ജെ.പി പോസ്റ്ററിൽ ഇടംപിടിച്ചതിനെക്കുറിച്ച് പെരുമാൾ മുരുകൻ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
നിരവധി നോവലുകളും ചെറുകഥകളും തമിഴിൽ രചിച്ച വ്യക്തിയാണ് പെരുമാൾ മുരുകൻ. അതേസമയം, ഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിടേണ്ടിവന്ന പെരുമാൾ മുരുകന്‍റെ ചിത്രം ബി.ജെ.പി പോസ്റ്ററിൽ ഇടംപിടിച്ചതിനെതിരെ നിരവധിപേർ രംഗത്തെത്തി.
മുരുകന്‍റെ 'മാതൊരുഭഗൻ' (അർധനാരീശ്വരൻ) എന്ന നോവലിനെതിരെ തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഉൾപ്പെടെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്തകത്തിന്റെ പതിപ്പുകൾ കത്തിക്കുകയും ഭീഷണിയെ തുടർന്ന് അദ്ദേഹത്തിന് നാടുവിടേണ്ടിവരികയും ചെയ്തിരുന്നു. തുടർന്ന് േനാവലിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാമെന്നും വിപണിയിൽ ബാക്കിയുള്ള കോപ്പികൾ പിൻവലിക്കാമെന്നും പെരുമാൾ മുരുകൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ താൻ എഴുത്തുനിർത്തുകയാണെന്ന് പെരുമാൾ മുരുകൻ അറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.