ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞത് രാഷ്ട്രീയ ആയുധമാക്കിയ ബി.ജെ.പി നരേന്ദ്ര മോദിയുടെ ദീർഘായുസ്സിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ച് പ്രാർഥന യജ്ഞങ്ങൾ നടത്തി.
ഡൽഹി പ്രീതിവിഹാറിലെ ദുർഗ മന്ദിറിൽ ബി.ജെ.പി ദേശീയ സെക്രട്ടറി അരുൺസിങ്ങിന്റെ നേതൃത്വത്തിലും മധ്യപ്രദേശിലെ ഭോപാലിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലും പ്രാർഥന യജ്ഞം നടന്നു. കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലും ഝണ്ഡേവാലാൻ ക്ഷേത്രത്തിലും ബി.ജെ.പി നേതാക്കൾ പ്രാർഥന നടത്തി.
പഞ്ചാബ് ബി.ജെ.പി പ്രസിഡന്റ് അശ്വിനി ശർമ ഗവർണറെ കണ്ട് ആഭ്യന്തര മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.