മോദിക്കെതിരായ പരാമർശം: ബിലാവലിന്റെ തലവെട്ടുന്നവർക്ക് രണ്ടുകോടിയെന്ന് ബി.ജെ.പി നേതാവ്

ന്യൂഡൽഹി / ബഗ്പത് (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ പാക് വിദേശമന്ത്രി ബിലാവൽ ഭുട്ടോയുടെ തലവെട്ടുന്നവർക്ക് രണ്ടുകോടി ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്. ബഗ്പത് ജില്ല പഞ്ചായത്ത് അംഗം മനുപാൽ ബൻസാൽ കലക്‌ടറേറ്റിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനുപിന്നാലെ ജനക്കൂട്ടം മനുപാൽ ബൻസാൽ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൻസാൽ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞു.

ബിലാവൽ ഭുട്ടോയുടെ വ്യക്തിപരമായ ആക്രമണത്തിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചു. സംസ്ഥാന തലസ്ഥാനങ്ങളിൽ പാകിസ്താനും ഭുട്ടോക്കുമെതിരെ മുദ്രാവാക്യം മുഴക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ ഭൂപേന്ദ്ര സിങ് ചൗധരിയും ബിഹാറിൽ സഞ്ജയ് ജയ്‌സ്വാളും ഉൾപ്പെടെ സംസ്ഥാന അധ്യക്ഷന്മാർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഭുട്ടോയുടെ പരാമർശത്തെ അപലപിക്കാനും പ്രതിഷേധിക്കാനും രാജ്യം ഒന്നിച്ചെന്നും എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.

നേരത്തെ, പാക് ഹൈക്കമ്മീഷനു പുറത്ത് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു.

പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിമർശനത്തിന് മറുപടിയായാണ് ബിലാവൽ പ്രധാനമന്ത്രി മോദിയെ ഗുജറാത്തിലെ കശാപ്പുകാരൻ എന്ന് വിശേഷിപ്പിച്ചത്.

Tags:    
News Summary - BJP's protest against Bilawal Bhutto's remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.