ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം വേണ്ടെന്ന കാഴ്ച്ചപ്പാടാണ് ആർ.എസ്.എസിനും ബി.ജെ.പിക്കും - രാഹുല്‍

ഡൽഹി: ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം വേണ്ടെന്ന കാഴ്ച്ചപ്പാടാണ് ആർ.എസ്.എസിനും ബി.ജെ.പിക്കുമെന്ന് രാഹുല്‍ ഗാന്ധി. പട്ടിക ജാതി സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച മാധ്യമ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.


'കേന്ദ്രം ഫണ്ട് നിര്‍ത്തലാക്കിയെന്ന് കാട്ടിയാണ് 60 ലക്ഷം പട്ടികജാതി വിദ്യാർഥികളുടെ സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ചത്. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നില്ല. സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി അവരുടേതായ മാര്‍ഗങ്ങളിലൂടെ അതിനെ ബി.ജെ.പിയും ആർ.എസ്.എസും ന്യായീകരിക്കുകയാണ്'-രാഹുൽ ട്വീറ്റിൽ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയതോടെ 11, 12 ക്ലാസുകളിലെ 60 ലക്ഷം വരുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പാണ് മുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.