ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി വൻ വിലയുള്ള ടീഷർട്ട് ധരിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി. 41,000 രൂപ വില വരുന്ന ടീഷർട്ട് രാഹുൽ ധരിച്ചതിലാണ് വിമർശനം. ട്വിറ്ററിലൂടെ ബി.ജെ.പിയുടെ വിമർശനം.
രാഹുൽ ഗാന്ധിയുടേയും വൈറ്റ് ബർബെറി ടീഷർട്ടിന്റേയും ചിത്രം പങ്കുവെച്ചാണ് ബി.ജെ.പിയുടെ ട്വീറ്റ്. ഭാരതമേ കാണു എന്ന ക്യാപ്ഷനോടേയാണ് ബി.ജെ.പി ട്വീറ്റ് പങ്കുവെച്ചത്. ബി.ജെ.പിയുടെ ട്വീറ്റിനോട് ശക്തമായാണ് കോൺഗ്രസ് പ്രതികരിച്ചത്.
ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് നിങ്ങൾ ഭയന്നുപോയോ എന്ന് കോൺഗ്രസ് ചോദിച്ചു. നിങ്ങൾ പണപ്പെരുപ്പത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കു. വസ്ത്രങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെങ്കിൽ നമുക്ക് മോദിയുടെ 10 ലക്ഷത്തിന്റെ കോട്ടിനെ സംബന്ധിച്ചും 1.5 ലക്ഷത്തിന്റെ കൂളിങ് ഗ്ലാസിനെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.