വോട്ട് ശതമാനം കുറയും; ഗുജറാത്തിൽ ബി.െജ.പി അധികാരമേറുമെന്ന് സർവെ

ന്യൂഡൽഹി: വോട്ട് ശതമാനം കുറയുമെങ്കിലും ഗുജറാത്തിൽ ബി.െജ.പി അധികാരത്തിൽ വരുമെന്ന് സർവെ. 113 മുതൽ 121 വരെ സീറ്റുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടും. കോൺഗ്രസ് 58 മുതൽ 64 വരെ സീറ്റ് പിടിക്കുമെന്നാണ് എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സർവെയിൽ ചൂണ്ടിക്കാട്ടുന്നു.

ആഗസ്റ്റിൽ നടത്തിയ രണ്ടാംഘട്ട സർവെയിൽ ബി.െജ.പിക്ക് 47 ശതമാനം വോട്ട് ലഭിക്കുമെന്നാണ് കണ്ടെത്തിയത്. ആഗസ്റ്റിൽ ഇത് 59 ശതമാനം ആയിരുന്നു. കോൺഗസിന് 41 ശതമാനം വോട്ട് ലഭിക്കും. മുൻ കണക്ക് പ്രകാരം 12 ശതമാനമായിരുന്നു ഇത്. ആഗസ്റ്റ് ആദ്യ പകുതിയിലാണ് എ.ബി.പി-സി.എസ്.ഡി.എസ് ഗുജറാത്തിൽ പ്രീ ഇലക്ഷൻ സർവെ നടത്തിയത്. 


 

Tags:    
News Summary - BJP set to win Gujarat Election says Pre Election Survey -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.